Wednesday, December 13, 2017

കുട്ടിച്ചെറിയമ്മയുടെ കുട്ടിക്കവിത

കവിതയുടെ നീളം മാത്രമേ ചെറുതായുളളൂ, ആശയം വളരെ വലുതാണ്.

ശബ്ദമെന്നൊരായുധം
     മൂർച്ച കൂട്ടി വയ്ക്കുക
   വേണ്ടിടത്തുമാത്രമായ്
    ശബ്ദമൊന്നുയർത്തുക

ദയയെന്നൊരരുവിയെ
      വറ്റാതെ നോക്കുക
വേണ്ടിടത്തു വേണ്ടിടത്തു
      ഉറവയായി നൽകുക

സ്നേഹമെന്ന സൗരഭം
    നീളെ നീളെ പരത്തുക
സ്നേഹവൃക്ഷമൊന്നതായ്
പടർന്നു പന്തലിയ്ക്കുക